കൊല്ലം: ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. സ്‌കൂളിലെ മലയാളം അധ്യാപകനാണ് വിദ്യാർത്ഥിയെ മര്‍ദിച്ചത്.
വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം പോലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു. ഡിസംബര്‍ 11 ന് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. ഡെസ്‌കിന്റെ മുകളില്‍ കൈവെച്ചിട്ട് കുറെ തവണ അടിച്ചെന്ന് മകന്‍ പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവത്തെ തുടർന്ന് സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.