മലപ്പുറം: മലപ്പുറം പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങി മരിച്ചു. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പള്ളിയോട് ചേർന്ന കുളത്തിലാണ് സംഭവം. ഉച്ചക്ക് രണ്ടേകാലോടെയാണ് വീടിനു സമീപത്തെ പാടത്തുള്ള കുളത്തില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായി മൂന്നുപേരും ഇറങ്ങിയത്.
ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.