തൃശ്ശൂർ: തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു. തൃശൂർ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവർ അജീഷിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് സൂചന.
വെളപ്പായയിലെ വീടിന് മുമ്പിലാണ് കുത്തേറ്റത്. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്ന് സൂചന.
ഇരുട്ടില്‍ പതിയിരുന്ന് മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.