മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം

അറസ്റ്റ് മാഹി സ്വദേശിയായ യുവതിയുടെ പരാതിയിൽ

May 6, 2025 - 10:42
May 6, 2025 - 10:42
 0  13
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം
തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഷാജനെ തിരുവനന്തപുരം സൈബർ സെൽ പോലീസ് അറസ്റ്റ് ചെയ്തത്. 
 
തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഷാജൻ സ്കറിയക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മാഹി സ്വദേശിനി നൽകിയ അപകീർത്തി കേസിലാണ് ഷാജന് കോടതി ജാമ്യം അനുവദിച്ചത്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നൽകിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow