ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിച്ച് ആരോഗ്യവകുപ്പ്; ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമില്ല 

ഒരാഴ്ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും

Aug 9, 2025 - 10:49
Aug 9, 2025 - 10:49
 0
ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിച്ച് ആരോഗ്യവകുപ്പ്; ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമില്ല 

തിരുവനന്തപുരം: ഡോക്ടർ ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. അസ്വാഭാവികമായ പെട്ടി കണ്ടതിലും സി.സി.ടി.വി. ദൃശ്യത്തിലും പോലീസ് അന്വേഷണം നടത്തില്ല. ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡി.എം.ഇ. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഒരാഴ്ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും.

ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായി പെട്ടി കണ്ടു എന്ന വാദം പൊളിഞ്ഞതോടെ അക്കാര്യത്തിലും പോലീസ് അന്വേഷണത്തിന് സർക്കാർ പോകില്ല. ഹാരിസിനെ ഉന്നമിട്ട് ഇന്നലെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും കൊണ്ട് നടത്തിച്ച വാർത്താ സമ്മേളനം കനത്ത പ്രതിച്ഛായ തകർച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയത്.

ഡോക്ടർ ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെ.ജി.എം.സി.റ്റി.എക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെ.ജി.എം.സി.റ്റി.എ. ചർച്ച നടത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്ന് കെ.ജി.എം.സി.റ്റി.എ. ആവശ്യപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow