സെയ്ഫ് അലി ഖാന് കുത്തേറ്റ കേസ്: നടന്റെ കെട്ടിടത്തിൽ നിന്ന് പ്രതിയുടെ നിരവധി വിരലടയാള സാംപിളുകൾ ശേഖരിച്ച് പോലീസ്
സദ്ഗുരു ശരൺ കെട്ടിടത്തിലെ തന്റെ അപ്പാർട്ട്മെന്റിൽ നുഴഞ്ഞുകയറിയ പ്രതി തുടരെത്തുടരെ ഖാനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്ന് നടനെ ശസ്ത്രക്രിയയ്ക്കും വിധേനാക്കിയിരുന്നു.

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരെ ജനുവരി 16ന് നടന്ന ആക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നിരവധി വിരലടയാള സാംപിളുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചുവെന്ന് പോലീസ് പറഞ്ഞു.
സദ്ഗുരു ശരൺ കെട്ടിടത്തിലെ തന്റെ അപ്പാർട്ട്മെന്റിൽ നുഴഞ്ഞുകയറിയ പ്രതി തുടരെത്തുടരെ ഖാനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്ന് നടനെ ശസ്ത്രക്രിയയ്ക്കും വിധേനാക്കിയിരുന്നു.
വിജയ് ദാസ് എന്ന് പേര് മാറ്റി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനായ ഷരീഫുൽ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് റോഹില്ല അമിൻ ഫക്കീറിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതി അകത്തു കടന്നതും പുറത്തിറങ്ങിയതുമായ ബാത്ത്റൂമിന്റെ ജനൽ, ഡക്റ്റ് ഷാഫ്റ്റ്, ഡക്റ്റിൽ നിന്ന് അയാൾ അകത്തുകടക്കാൻ ഉപയോഗിച്ച ഗോവണി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബംഗ്ലാദേശിലെ ഝലോകതി ജില്ല സ്വദേശിയായ ഫക്കീർ അഞ്ച് മാസത്തിലേറെയായി മുംബൈയിൽ താമസിക്കുന്നുവെന്നും ചെറിയ ജോലികൾ ചെയ്തു വരികയും അടുത്തിടെയായി ഒരു ഹൗസ് കീപ്പിംഗ് ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
What's Your Reaction?






