ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; പരിഭ്രാന്തിയോടെ ജനം

വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തില്‍ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

May 8, 2025 - 10:34
May 8, 2025 - 10:36
 0  12
ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; പരിഭ്രാന്തിയോടെ ജനം
ലാഹോർ: പാകിസ്താനിലെ ലാഹോറിൽ തുടർച്ചയായി മൂന്ന് സ്ഫോടനങ്ങൾ. മൂന്ന് തവണ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോർ വിമാനത്താവളത്തിനടുത്താണ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തുനിന്നും ഉഗ്രസ്‌ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. 
 
വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തില്‍ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്.പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. 
 
ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് വിവരം. പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങുന്നതിന്റേയും പുക ഉയരുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow