തുർക്കിയിലെ സ്കീ റിസോർട്ടിലെ ഹോട്ടലിൽ തീപിടുത്തം; 10 പേർ മരിച്ചു, 32 പേർക്ക് പരിക്ക്
ഹോട്ടലിൽ 234 അതിഥികൾ താമസിച്ചിരുന്നതായി ഐഡിൻ പറഞ്ഞു.

അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു സ്കീ റിസോർട്ടിലെ ഹോട്ടലിൽ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 32 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ബോലു പ്രവിശ്യയിലെ കർതൽകായയിലെ റിസോർട്ടിലുള്ള ഒരു ഹോട്ടലിലെ റസ്റ്റോറന്റിൽ രാത്രിയിൽ തീപിടുത്തമുണ്ടായതായി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ട് പേർ മരിച്ചുവെന്ന് ഗവർണർ അബ്ദുൽ അസീസ് അയ്ദിൻ പറഞ്ഞു. ചിലർ മുറികളിൽ നിന്ന് ഷീറ്റുകൾ ഉപയോഗിച്ച് താഴേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ചതായി സ്വകാര്യ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ഹോട്ടലിൽ 234 അതിഥികൾ താമസിച്ചിരുന്നതായി ഐഡിൻ പറഞ്ഞു. ഹോട്ടലിന്റെ മേൽക്കൂരയും മുകളിലത്തെ നിലകളും തീപിടിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാമായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഇസ്താംബൂളിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (186 മൈൽ) കിഴക്കായി കൊറോഗ്ലു പർവതനിരകളിലെ ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് കർതൽകയ. സ്കൂൾ സെമസ്റ്റർ അവധിക്കാലത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഈ പ്രദേശത്തെ ഹോട്ടലുകൾക്ക് തിരക്കേറിയ സമയമാണിപ്പോൾ.
What's Your Reaction?






