ഗാസ: ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. പാലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകളാണ് പിടിച്ചെടുത്തത്.
അൽമ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയർ യാസിൻ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗാസയിലേക്ക് ആവശ്യവസ്തുക്കളുമായി 50ഓളം ബോട്ടുകളാണ് പുറപ്പെട്ടത്. മാനുഷിക സഹായം എത്തിക്കുന്ന ദൗത്യത്തില്‍ 500 ആക്ടിവിസ്റ്റുകളാണ് ഉള്‍പ്പെടുന്നത്.
ഗാസയിൽ നിന്ന് 130 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചായിരുന്നു സംഭവം. ഗ്രെറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവർത്തകർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഗാസ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവമെന്ന് ഫ്‌ളോട്ടില വക്താവ് പറഞ്ഞു.