കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു ജസ്റ്റിൻ ട്രൂഡോ
നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് താൻ പാർട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് 2015 മുതൽ അധികാരത്തിലുള്ള ട്രൂഡോ ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഒട്ടാവ: ഭരണകക്ഷിയായ ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ ഉടൻ സ്ഥാനമൊഴിയുമെന്ന് പറഞ്ഞു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചു.
നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് താൻ പാർട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് 2015 മുതൽ അധികാരത്തിലുള്ള ട്രൂഡോ ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ തനിക്ക് മികച്ച ഓപ്ഷൻ ആകാൻ കഴിയില്ലെന്നാണ് ആഭ്യന്തര പോരാട്ടങ്ങൾ അർത്ഥമാക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരാനാണ് താൻ പദ്ധതിയിട്ടിരുന്നത്.
“ഒരു പോരാട്ടം നേരിടുമ്പോൾ ഞാൻ എളുപ്പത്തിൽ പിന്മാറില്ല, പ്രത്യേകിച്ചും നമ്മുടെ പാർട്ടിക്കും രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാവുമ്പോൾ. എന്നാൽ ഞാൻ ഈ ജോലി ചെയ്യുന്നത് കാനഡക്കാരുടെ താൽപ്പര്യങ്ങളും ജനാധിപത്യത്തിൻ്റെ ക്ഷേമവും എനിക്ക് പ്രിയപ്പെട്ടതായതുകൊണ്ടാണ്," അദ്ദേഹം പറഞ്ഞു.
ജനുവരി 27 ന് പുനരാരംഭിക്കേണ്ടിയിരുന്ന പാർലമെൻ്റ് മാർച്ച് 24 വരെ നിർത്തിവയ്ക്കുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പാർലമെൻ്റ് പുനരാരംഭിക്കുമ്പോൾ അവിശ്വാസ വോട്ടെടുപ്പിൽ ലിബറൽ പാർട്ടിയെ താഴെയിറക്കാൻ പദ്ധതിയിടുന്നതായി മൂന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളും പറഞ്ഞു, അതിനാൽ സ്ഥിരമായ പകരക്കാരനെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു വസന്തകാല തിരഞ്ഞെടുപ്പ് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
What's Your Reaction?






