ദോഹയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ 11 മാസം പ്രായമായ ശിശു മരിച്ചു
കുഞ്ഞിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ കുഞ്ഞിനെ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നു എയർപോർട്ട് അധികൃതർ പറഞ്ഞു.

കൊച്ചി: ചൊവ്വാഴ്ച പുലർച്ചെ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാനയാത്രാ മദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശികളുടെ 11 മാസം പ്രായമായ ആൺകുഞ്ഞ് ഫെസിന്‍ അഹമ്മദ് മരിച്ചു. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചിയിൽ വിമാനം ഇറങ്ങിയയുടനെ കുഞ്ഞിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ കുഞ്ഞിനെ മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നു എയർപോർട്ട് അധികൃതർ പറഞ്ഞു.
അതേസമയം സംഭവത്തിൽ അങ്കമാലി പോലീസ് കേസ് രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
What's Your Reaction?






