വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, ശരീരത്തിലേയ്ക്ക് തീ പടര്‍ന്നുപിടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു

Dec 13, 2025 - 21:26
Dec 13, 2025 - 21:26
 0
വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു, ശരീരത്തിലേയ്ക്ക് തീ പടര്‍ന്നുപിടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദത്തിനിടെ മലപ്പുറത്ത് പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.

ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow