ശബരിമലയിൽ ഭക്തർക്കു ഇടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം; ഒന്‍പത് പേർക്ക് പരിക്കേറ്റു
സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒന്‍പത് പേർക്ക് പരിക്കേറ്റു
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കു ഇടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒന്‍പത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികൾക്കും രണ്ട് തമിഴ്നാട് സ്വദേശികൾക്കുമാണ് പരിക്കേറ്റ മറ്റുള്ളവർ. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
What's Your Reaction?

