ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, നാല് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു അയ്യപ്പഭക്തർ

Dec 6, 2025 - 09:55
Dec 6, 2025 - 09:55
 0
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, നാല് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തുണ്ടായ കാർ അപകടത്തിൽ നാല് അയ്യപ്പഭക്തരടക്കം അഞ്ച് പേർ ദാരുണമായി മരിച്ചു. ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു അയ്യപ്പഭക്തർ. ഈ സമയം രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് തീർത്ഥാടകരുടെ കാറിൽ ഇടിക്കുകയായിരുന്നു.രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്താനായാണ് ഇവർ രാമനാഥപുരത്ത് എത്തിയത്.

മുഷ്താഖ് അഹമ്മദ് (30), രാമചന്ദ്ര റാവു (55) (ആന്ധ്രാ സ്വദേശി), അപ്പാരാവു നായിഡു (40) (ആന്ധ്രാ സ്വദേശി), ബണ്ടാരു ചന്ദ്രറാവു (42) (ആന്ധ്രാ സ്വദേശി), രാമർ (45) (ആന്ധ്രാ സ്വദേശി) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow