കമ്പമലയിലെ വനം കത്തിയതല്ല, കത്തിച്ചതാണ്, തീയിട്ടയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി

വയനാട്: വയനാട് കമ്പമലയിലെ വനം കത്തിയതല്ല, കത്തിച്ചതാണെന്ന് സ്ഥീരീകരണം. വനത്തിന് തീയിട്ട പഞ്ചാരക്കൊല്ലി സ്വദേശി സുധീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
What's Your Reaction?






