യുഎസിൽ ഇന്ത‍്യൻ ഗവേഷകൻ അറസ്റ്റിൽ

ഹമാസ് അനുകൂല പ്രചാരണം നടത്തിയതായി ആരോപിച്ചാണ് അറസ്റ്റ്

Mar 20, 2025 - 15:05
Mar 20, 2025 - 15:05
 0  15
യുഎസിൽ ഇന്ത‍്യൻ ഗവേഷകൻ അറസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കയിൽ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജോർജ്‍ടൗൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സുരിയെയാണ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്.  ഹമാസ് അനുകൂല പ്രചാരണം നടത്തിയതായി ആരോപിച്ചാണ് അറസ്റ്റ്.
 
ബദർ ഖാൻ സുരിയെ വിർജീനിയയിലെ വീടിന് മുന്നിൽ നിന്ന് മാസ്ക് ധരിച്ച ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയോടെ സൂരിയെ അറസ്റ്റു ചെയ്തതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബദർ ഖാൻ സുരിയെ നാടുകടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow