കഠിനംകുളം ആതിരക്കൊലക്കേസ്; പ്രതി ജോൺസൺ ചികിത്സയിൽ തുടരുന്നു
പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൻ ഔസേപ് ചികിത്സയിൽ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവിൽ ആരോഗ്യ നില തൃപ്തികരമാണെങ്കിലും രണ്ടു ദിവസം കൂടെ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതെ സമയം പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
What's Your Reaction?






