സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്

Jan 24, 2025 - 10:28
Jan 24, 2025 - 10:28
 0  10
സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.  ആന്തരിക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ മാസം 16 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇപ്പോൾ ആന്തരിക രക്തസ്രാവത്തെ തുടർന്ന് നില ഗുരുതരമാകുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.  

What's Your Reaction?

like

dislike

love

funny

angry

sad

wow