ചെക്ക് ബൗൺസ് കേസിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് മൂന്ന് മാസം തടവ്; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

Jan 23, 2025 - 22:21
 0  8
ചെക്ക് ബൗൺസ് കേസിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് മൂന്ന് മാസം തടവ്; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

മുംബൈ: ചെക്ക് ബൗൺസ് കേസിൽ ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മയെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

അന്ധേരിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) വൈ.പി. പൂജാരി, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്‌ട് പ്രകാരം ശിക്ഷാർഹമായ കുറ്റത്തിനാണ് വർമ്മയെ ചൊവ്വാഴ്ച ശിക്ഷിച്ചത്.

ഉത്തരവിൻ്റെ തീയതി മുതൽ മൂന്ന് മാസത്തിനകം പരാതിക്കാരന് 3,72,219 രൂപ നഷ്ടപരിഹാരം നൽകാനും കോടതി സിനിമാ നിർമ്മാതാവിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ല.

ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ വർമ്മ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി) പ്രകാരം ശിക്ഷ നടപ്പാക്കുന്നതിനായി അറസ്റ്റ് ചെയ്യുന്നതിന് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

2018ൽ ഒരു സ്വകാര്യ കമ്പനിയാണ് വർമ്മയുടെ സ്ഥാപനത്തിനെതിരെ ചെക്ക് ബൗൺസിനെതിരെ പരാതി നൽകിയിരുന്നത്. 2022 ഏപ്രിലിൽ 5000 രൂപ കാഷ് സെക്യൂരിറ്റിയിൽ വർമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow