മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം; ആളുകൾ പരിഭ്രാന്തിയിൽ
ഏതാനും സെക്കന്റുകൾ മാത്രമാണ് ഇത് നീണ്ടുനിന്നതെന്ന് നാട്ടുകാർ പറയുന്നു
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി വൈകി ഭൂചലനം അനുഭവപ്പെട്ടു. ഏകദേശം രാത്രി 11.20-ഓടെയാണ് കനത്ത ശബ്ദത്തോടു കൂടി നേരിയ കുലുക്കം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഇത് നീണ്ടുനിന്നതെന്ന് നാട്ടുകാർ പറയുന്നു.
കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം എന്നീ പ്രദേശങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോടൊപ്പം വലിയ മുഴക്കം കേട്ടതായി ഈ പ്രദേശങ്ങളിലുള്ളവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂമി കുലുങ്ങിയ വിവരം അറിഞ്ഞയുടൻ നിരവധി ആളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അനുഭവം പങ്കുവെച്ചു. ഇതോടെയാണ് വിവിധയിടങ്ങളിൽ ഒരേസമയം ചലനം അനുഭവപ്പെട്ടതായി വ്യക്തമായത്.
നിലവിൽ എവിടെനിന്നും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ലഭ്യമാകുന്നതേയുള്ളൂ.
What's Your Reaction?

