കാലവര്‍ഷം ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും തെക്കന്‍ കര്‍ണാടകത്തിന് മുകളിലെ ചക്രവാതച്ചുഴിയും മഴ ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഈ ആഴ്ച അവസാനത്തോടെ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.
What's Your Reaction?