പിഎയുടെ കൊലപാതകത്തിന് പിന്നിൽ ഒരു കോടിയുടെ കരാറോ? സുവേന്ദു അധികാരിയെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ.
കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രകാന്ത് റാഥിന്റെ കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിബിഐ. അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൊലയാളി സംഘത്തെ (ഷാർപ്പ് ഷൂട്ടർമാർ) വാടകയ്‌ക്കെടുക്കുന്നതിനും ആയുധങ്ങൾ സംഘടിപ്പിക്കുന്നതിനും വ്യാജ വാഹന രേഖകൾ ചമയ്ക്കുന്നതിനുമായി ഏകദേശം ഒരു കോടി രൂപയോളം ചെലവിട്ടതായാണ് പുറത്തുവരുന്ന വിവരം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക സിബിഐ സംഘവും ഫോറൻസിക് വിദഗ്ധരും നോർത്ത് 24 പർഗാനാസ് ജില്ലയിലെ സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഉന്നതതലത്തിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ഊർജ്ജിത നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
What's Your Reaction?