കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന്‍ ജീവനൊടുക്കി

മരണത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല

May 16, 2025 - 12:14
May 16, 2025 - 12:14
 0  18
കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന്‍ ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്.  നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. 
 
രാവിലെ വീട്ടിൽ നിന്നും തർക്കിക്കുന്നത് കേട്ടിരുന്നതായി സമീപത്ത് താമസിക്കുന്നവർ പറഞ്ഞതായി വിവരമുണ്ട്. അതെ സമയം  മരണത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല.  കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow