ബന്ധുവീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം; ബന്ധു കസ്റ്റഡിയില്‍ 

ക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം

May 16, 2025 - 12:48
May 16, 2025 - 12:48
 0  18
ബന്ധുവീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം; ബന്ധു കസ്റ്റഡിയില്‍ 

പത്തനംതിട്ട: ബന്ധുവീട്ടിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. റാന്നി പേങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെയാണു വടശേരിക്കരയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധു റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജോബിയുടെ തലയിലും ദേഹത്തും പരിക്കുകള്‍ കണ്ടെത്തി. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. റെജി ഒറ്റയ്ക്കാണ് താമസിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow