സഹോദരനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടുപോയതായിരുന്നു

പയ്യാവൂർ: സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു. പയ്യാവൂർ കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ് - ഷിന്‍റു ദമ്പതിമാരുടെ മകൾ അലീന (14) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) വൈകീട്ട് നാലിനായിരുന്നു സംഭവം.
കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടുപോയതായിരുന്നു. നാട്ടുകാർ പുറത്തെടുത്ത മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ജോർജ്.
What's Your Reaction?






