ഹൈപ്പര്‍ - ഹൈപ്പോ തൈറോയ്ഡിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം

Jun 8, 2025 - 22:05
Jun 8, 2025 - 22:06
 0  11
ഹൈപ്പര്‍ - ഹൈപ്പോ തൈറോയ്ഡിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

രീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് തകരാറിലാകുമ്പോള്‍, പ്രാരംഭ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കാം, പക്ഷേ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് വളരെ മോശമായി തന്നെ ബാധിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടര്‍ ആക്റ്റീവ് തൈറോയ്ഡ് എന്ന് പറയുന്നത്.

ഒരു രാത്രി മുഴുവന്‍ ഉറങ്ങിയാലും തോന്നുന്ന ക്ഷീണം, തലമുടി കൊഴിച്ചില്‍, പതിവ് പരിചരണം നല്‍കിയാലും ചര്‍മ്മം വരണ്ടതായി മാറിയേക്കാം, പേശിവലിവ്, സന്ധി വേദന, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍, അമിതമായ ഉറക്കം മുതല്‍ ഉറക്കക്കുറവ് വരെ ചിലരില്‍ ഉണ്ടാകാം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയവയൊക്കെ ഹൈപ്പോതൈറോയിഡിസത്തിന്റെ സൂചനകളാകാം. ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ അമിത പ്രവര്‍ത്തനക്ഷമതയുള്ള തൈറോയ്ഡ് എന്നത് ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു,

ഇത് നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. വിശപ്പ് ഉണ്ടെങ്കില്‍ പോലും ശരീരഭാരം കുറയുക, അമിതമായ വിയര്‍പ്പ്, വൈകുന്നേരങ്ങളില്‍ അസാധാരണമായി ചൂട് അനുഭവപ്പെടാം, ഉത്കണ്ഠ, ക്ഷോഭം, ഇടയ്ക്കിടെയുള്ള മലവിസര്‍ജ്ജനം, ചിലര്‍ക്ക് കൈകളില്‍ നേരിയ വിറയല്‍ അനുഭവപ്പെടാം, എന്നിവയ്‌ക്കൊപ്പം വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ ഹൈപ്പര്‍തൈറോയിഡിസത്തിന്റെ സൂചനകളാകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow