ശ്രീചിത്രയില്‍ ചികിത്സ മുടങ്ങി; അടിയന്തര യോഗം വിളിച്ച് ഡയറക്ടർ 

നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകള്‍ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവച്ചത്

Jun 8, 2025 - 21:37
Jun 8, 2025 - 21:38
 0  12
ശ്രീചിത്രയില്‍ ചികിത്സ മുടങ്ങി; അടിയന്തര യോഗം വിളിച്ച് ഡയറക്ടർ 

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചികിത്സ മുടങ്ങി. ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെയാണ് ചികിത്സ മുടങ്ങിയത്. നാളെ രാവിലെ വിവിധ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം ഡയറക്ടർ വിളിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവച്ചതോടെയാണ് യോഗം വിളിച്ചത്. നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകള്‍ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവച്ചത്. 

ശാസ്ത്രക്രിയ മാറ്റിവച്ച രോഗികളിൽ ചിലർ സ്വകാര്യസ്ഥാപനങ്ങളിൽ ചികിത്സ തേടി. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ടുവർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. താത്കാലികമായി കരാർ നീട്ടുകയായിരുന്നു. പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായതാണ് പ്രതിസന്ധിയിലായത്.

ഇന്നു മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. നേരത്തെയും കത്തുകൾ നൽകിയിരുന്നെന്നാണ് വിവരം. ഇതുവരെ കരാ‍റുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല. കേന്ദ്ര പദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow