അഞ്ചലിൽ പൊലീസുകാരന്റെ ബൈക്ക് കത്തിച്ചു; വീടിന് നേരെ കരിഓയിൽ പ്രയോഗവും ഭീഷണിക്കത്തും

May 24, 2026 - 21:12
May 24, 2026 - 21:12
 0
അഞ്ചലിൽ പൊലീസുകാരന്റെ ബൈക്ക് കത്തിച്ചു; വീടിന് നേരെ കരിഓയിൽ പ്രയോഗവും ഭീഷണിക്കത്തും

കൊല്ലം: അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ വീടിന് നേരെ അതിക്രമം. ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ ബൈക്കാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. വീട്ടുപറമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പൂർണ്ണമായും കത്തിയമർന്നു. ബൈക്ക് കത്തിച്ചതിന് പുറമെ വിവേകിന്റെ വീടിന്റെ ഭിത്തികളിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.

"നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാൻ നാളുകൾ മാത്രം" എന്ന് എഴുതിയ ഭീഷണിക്കത്തും വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. വ്യക്തിവൈരാഗ്യമാണോ അതോ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രതികാരമാണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുനലൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow