'കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായം'; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

May 18, 2026 - 13:03
May 18, 2026 - 13:03
 0
'കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായം'; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കു പിന്നാലെ 20 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ ഇരിക്കണമെന്നായിരുന്നു രാജ്ഭവന്റെ നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മുതിര്‍ന്ന ദേശീയ നേതാക്കള്‍ക്കും വേദിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ അനുമതി ലഭിച്ചു.

പ്രതിപക്ഷ നിരയില്‍നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം ബിജെപി നേതാവ് വി മുരളീധരന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ഘടകകക്ഷികള്‍ എന്നിവയില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പുതിയ മന്ത്രിസഭ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow