എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്

മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി

May 5, 2025 - 12:14
May 5, 2025 - 12:14
 0  14
എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: വിദേശ സിനിമകളിലും തീരുവ ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകരാജ്യങ്ങൾക്ക് അനിയന്ത്രിതമായ രീതിയിൽ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടുത്ത നടപടി. എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
 
സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുന്നുവെന്നും മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നികുതി പ്രഖ്യാപിച്ചത്.
 
നമുക്ക് അമേരിക്കയിൽ നിർമിച്ച സിനിമകൾ വേണമെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാത്തരം പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും ട്രംപ് കുറിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow