ന്യൂയോർക്ക്: കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 600ലധികം വിദ്യാര്‍ത്ഥികളുടെ വിസ ഇതിനോടകം റദ്ദാക്കിയിയെന്നാണ് പുറത്തുവരുന്ന വിവരം.
മാത്രമല്ല പലരുടെയും വിസ സ്റ്റാറ്റസ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏകദേശം 210 കോളജുകളും യുണിവേഴ്‌സിറ്റികളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസകളില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. ഇതിൽ സമീപകാലത്ത് പഠനം പൂർത്തിയാക്കിയവരും പെടുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും ചെറിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ക്കും വിസ നഷ്ടമായിരിക്കുന്നത്.