റാംപുർ: ബധിരയും മൂകയുമായ പതിനൊന്നു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ റാംപുർ ജില്ലയിലാണ് സംഭവം. പെൺകുട്ടിക്ക് ക്രൂരമായി ബലാത്സംഗം നേരിടേണ്ടിവന്നുവെന്നാണ് അറിയുന്നത്. പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ വയലില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പ്രതിയായ 24കാരെ തിരിച്ചറിയുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.അതേസമയം ഒന്നോ അതിലധികമോ ആളുകൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നാണ് കുട്ടിയെ പരിശോധിച്ച ഡോക്റ്റർമാർ പറയുന്നത്. മാത്രമല്ല പ്രതി പെണ്‍കുട്ടിയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഉപദ്രവിക്കുകയും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുറിവേല്‍പ്പിക്കുകയും ചെയ്തതായി ഡോക്ടര്‍ പറഞ്ഞു.