തിരുവനന്തപുരം: എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാനൊരുങ്ങി സിപിഐ. ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര‍്യത്തിലാണ് തീരുമാനം. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനമായി.
അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി. ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യ താത്പര്യവും ജനകീയ ഐക്യവും ഊട്ടിയുറപ്പിക്കാനുള്ള സന്ദര്‍ഭമാണെന്നും അദ്ദേഹം വ്യക്തമാക്കി.