മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം; 1.10 കോടി രൂപ അനുവദിച്ചു
അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം വാങ്ങുന്നതിനായി 1.10 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായി പുതിയത് വാങ്ങുന്നതിനാണ് തുക അനുവദിച്ചതെന്നാണ് റിപ്പോർട്ട്.
അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുകയാണ്. ഇതിൻ്റെ ഭാഗമായി 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്.
ഈ ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാനായി 1.10 കോടി രൂപ ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.
What's Your Reaction?

