ചണ്ഡീഗഢ്: അമൃത്സർ സുവർണ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശുഭം ദുബെ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. ഇയാൾ സോഫ്റ്റ് വെയർ എൻജിനീയറാണ്. ഇയാളെ ഹരിയാനയിലെ ഫരീദാബാദിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.
സംഭവത്തെ തുടർന്ന് സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി. മാത്രമല്ല അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു.