നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അപകടം; മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു

ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം

Jul 11, 2025 - 22:08
Jul 11, 2025 - 22:08
 0  13
നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അപകടം; മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു

പാലക്കാട്: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും കുട്ടികളുടെ മുത്തശ്ശിക്കും പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട് പൊൽപ്പുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37) മുത്തശ്ശി ഡെയ്സി (65), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം.

പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തിയ സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടികളുമായി പുറത്തേക്ക് പോകാൻ എൽസി കാർ സ്റ്റാർട്ട് ചെയ്തതോടെ തീ പടരുകയായിരുന്നു. എൽസിയും മൂത്തകുട്ടിയും മുൻ സീറ്റിലും രണ്ട് കുട്ടികൾ പിറകിലെ സീറ്റിലുമാണ് ഉണ്ടായിരുന്നത്. തീപടർന്നതോടെ ഇവർ കാറിനകത്ത് കുടുങ്ങുകയായിരുന്നു. എൽസിക്കും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow