കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

രണ്ട് പേരുടെ നില ഗുരുതരമാണ്

Nov 20, 2025 - 09:49
Nov 20, 2025 - 09:49
 0
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്കു ദാരുണാന്ത്യം. രണ്ട് പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. 

ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow