ഡൽഹിക്ക് പിന്നാലെ ബീഹാറിലും ഭൂചലനം
രാവിലെ 8.02 ഓടെ സിവാൻ മേഖലയിലായിരുന്നു ഭൂചലനം ഉണ്ടായത്.

ഡൽഹി: ബീഹാറിൽ ശക്തമായ ഭൂചലനം. ഡൽഹിയിൽ ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് ബീഹാറിലും ഭൂമികുലുക്കം സംഭവിച്ചത്. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു.
രാവിലെ 8.02 ഓടെ സിവാൻ മേഖലയിലായിരുന്നു ഭൂചലനം ഉണ്ടായത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അതെ സമയം ഡൽഹിയിലും ഇന്ന് പുലർച്ചെ 5.36 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.
What's Your Reaction?






