മണിപ്പൂരിൽ ഏറ്റുമുട്ടൽ; രണ്ട് അസം റൈഫിൾസ് ജവാൻമാർക്ക് വീരമൃത്യു
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അസം റൈഫിൾസിലെ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു. നാഗാ തീവ്രവാദ സംഘടനയുടെ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാസേന പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ മണിപ്പൂർ ഗവർണർ അനുശോചനം രേഖപ്പെടുത്തി. ഉഖ്രുലിലെ ആക്രമണത്തിൽ രണ്ട് ധീരരായ അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായതിൽ അഗാധമായ ദുഃഖമുണ്ടെന്ന് ഗവർണർ അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞയെ ഇത്തരം സംഭവങ്ങൾ തകർക്കാനാവില്ലെന്നും ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
What's Your Reaction?



