രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി; ചമ്പത് റായിയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചു

Jul 6, 2026 - 20:20
Jul 6, 2026 - 20:20
 0
രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി; ചമ്പത് റായിയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചു

ലക്നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ സാമ്പത്തിക തട്ടിപ്പ് വിവാദത്തിന് പിന്നാലെ ട്രസ്റ്റിൽ നിർണായക മാറ്റങ്ങൾ. ട്രസ്റ്റിന്റെ ഭരണഘടന പ്രകാരം ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി ഔദ്യോഗികമായി സ്വീകരിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ട്രസ്റ്റ് രൂപീകരണം മുതൽ ഇരുവരും നൽകിയ സേവനങ്ങളെ അഭിനന്ദിച്ചാണ് രാജി സ്വീകരിച്ചതെന്ന് ട്രഷറർ ഗോവിന്ദ് ഗിരി വ്യക്തമാക്കി. തട്ടിപ്പ് വേദനാജനകവും ലജ്ജാകരവുമാണെന്ന് മുതിർന്ന ട്രസ്റ്റ് അംഗം പങ്കജ് ജയ്‌സ്വാൾ പ്രതികരിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ കൃഷ്ണ മോഹനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. ജൂലൈ 22ന് ചേരുന്ന ട്രസ്റ്റ് യോഗത്തിന് മുൻപ് എസ്‌ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow