മോൻസൻ മാവുങ്കലിന്റെ വാഹനങ്ങൾ ആക്രിക്ക്
ആലപ്പുഴ: ചേർത്തല പൊലീസ് പിടിച്ചെടുത്ത മോൻസൻ മാവുങ്കലിന്റെ വാഹനങ്ങൾ ലേലം ചെയ്ത് ആക്രി വിൽപനക്കാർക്ക് കൈമാറി. പൊലീസ് സ്റ്റേഷൻ പരിസരത്ത് അഞ്ച് വർഷത്തോളമായി കിടന്ന് തുരുമ്പെടുത്തിരുന്ന ഒരു കാരവൻ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് ലേലം ചെയ്തത്.
ഇന്ന് രണ്ട് കാറുകൾ ആക്രി വിൽപനക്കാർ കൊണ്ടുപോയി. ശേഷിക്കുന്ന വാഹനങ്ങൾ അടുത്ത ദിവസങ്ങളിൽ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സ്വർണ വ്യാപാരിയുമായുള്ള കേസിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങളായിരുന്നു ഇവ.
പൊലീസ് സ്റ്റേഷനുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ലേല നടപടികൾ പൂർത്തിയാക്കിയത്.
സാമ്പത്തിക തട്ടിപ്പുകേസിലാണ് മോൻസൻ മാവുങ്കൽ ആദ്യം അറസ്റ്റിലായത്. പിന്നീട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പോക്‌സോ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
What's Your Reaction?



