കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; കമ്പനി അധികൃതരുമായി ജൂലൈ 10ന് ചർച്ച നടത്തുമെന്ന് തൊഴിൽമന്ത്രി

Jul 5, 2026 - 22:45
Jul 5, 2026 - 22:45
 0
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; കമ്പനി അധികൃതരുമായി ജൂലൈ 10ന് ചർച്ച നടത്തുമെന്ന് തൊഴിൽമന്ത്രി

തിരുവനന്തപുരം: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ നടപടിയിൽ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും സജീവമായി ഇടപെടുകയാണെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ.

വിവരം ലഭിച്ചതിന് പിന്നാലെ ലേബർ വകുപ്പ് കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ലേബർ ഓഫിസറുടെയും റീജനൽ ലേബർ ഓഫിസറുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിച്ചതായി കമ്പനി അറിയിച്ചെങ്കിലും, പിന്നീട് അതിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

വിഷയത്തിൽ തൊഴിൽ വകുപ്പിന്റെ ഇടപെടൽ തുടരുകയാണ്. നാളെ ലേബർ കമ്മിഷണർ കമ്പനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് ജൂലൈ 10ന് തൊഴിൽമന്ത്രി കമ്പനി അധികൃതരുമായി നേരിട്ട് ചർച്ച നടത്തുമെന്നും  അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow