മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി; ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം തുടങ്ങി

Jul 4, 2026 - 21:59
Jul 4, 2026 - 21:59
 0
മോദിക്കെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി; ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം തുടങ്ങി

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സമൂഹമാധ്യമത്തിൽ ഉയർന്ന വധഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂലൈ 9-നാണ് മോദി മെൽബണിലെത്തുന്നത്. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട ഐപി വിലാസം അന്വേഷണ സംഘം കണ്ടെത്തിയതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട ദിവസം തന്നെ വിഷയം ഓസ്‌ട്രേലിയൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി 'ദി ഓസ്‌ട്രേലിയ ടുഡേ' റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന് പിന്നിലെ സാഹചര്യങ്ങളും അതിന്റെ ഉറവിടവും പൊലീസ് പരിശോധിച്ച് വരികയാണ്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow