തിരുവനന്തപുരം തട്ടുകടകളിൽ മിന്നൽ പരിശോധന; നാല് കടകൾക്ക് നഗരസഭയുടെ നോട്ടീസ്
തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. 12 സ്‌ക്വാഡുകളായി തിരിഞ്ഞാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. വഴുതക്കാട്, ബേക്കറി ജങ്ഷൻ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പ്രധാനമായും പരിശോധന നടന്നത്.
പരിശോധനയെ തുടർന്ന് വഴുതക്കാടിലെ നാല് തട്ടുകടകൾക്ക് നഗരസഭ നോട്ടീസ് നൽകി.
അതേസമയം, ഈ മാസം 10-ന് തട്ടുകട നടത്തിപ്പുകാർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ വെച്ചായിരിക്കും പരിശീലനം.
What's Your Reaction?



