പ്രിയദർശിനി പദ്ധതിയിൽ നിർണായക നീക്കം; വിദഗ്ധ സമിതിയും സ്വകാര്യ ബസുടമകളുമായി ചർച്ചയും

Jul 4, 2026 - 22:50
Jul 4, 2026 - 22:50
 0
പ്രിയദർശിനി പദ്ധതിയിൽ നിർണായക നീക്കം; വിദഗ്ധ സമിതിയും സ്വകാര്യ ബസുടമകളുമായി ചർച്ചയും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ പുരോഗതിയും പ്രത്യാഘാതങ്ങളും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും വരുമാന നഷ്ടവും സമിതി വിശദമായി പരിശോധിക്കും.

ഇതിനുപുറമെ, നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനുമായി ഈ മാസം 13-ന് സർക്കാർ സ്വകാര്യ ബസ് ഉടമകളുമായി പ്രത്യേക യോഗം നടത്തും.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വരുമാനം ഇടിഞ്ഞതുമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കും മാർച്ചും സംഘടിപ്പിച്ചിരുന്നു.

ഇന്ധനവില വർധിച്ചതും വരുമാനം കുറഞ്ഞതും മൂലം സർവീസ് തുടരാൻ ബുദ്ധിമുട്ടാണെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയും പഠനവും നടത്താൻ തീരുമാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow