സ്വർണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണം; ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Jul 5, 2026 - 01:18
Jul 5, 2026 - 01:18
 0
സ്വർണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണം; ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: സ്വർണപ്പണയ സ്ഥാപനവുമായി ബന്ധപ്പെട്ട തിരിമറി ആരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളിൽ ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശിനിയായ അഞ്ജു (28)യാണ് മരിച്ചത്. മറ്റൊരു യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജൂൺ 30നാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച ശേഷം അഞ്ജുവിനൊപ്പമുണ്ടായിരുന്ന യുവതി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ അഞ്ജു വീട്ടുകാരോട് വിഷം കഴിച്ച വിവരം മറച്ചുവെച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി മരുന്ന് വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow