വാടാനാപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം: വിഷു ആഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Apr 14, 2026 - 14:06
Apr 14, 2026 - 14:07
 0
വാടാനാപ്പള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം:  വിഷു ആഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാഞ്ഞാണി (തൃശ്ശൂർ): തൃശ്ശൂർ-വാടാനാപ്പള്ളി സംസ്ഥാന പാതയിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് വീട്ടിൽ അശ്വിൻ (23), കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വീട്ടിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10.30-ഓടെ കാരമുക്ക് മാങ്ങാട്ടുകര റോഡിന് സമീപമായിരുന്നു അപകടം. വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തുണ്ടായിരുന്ന ഒരു സൈക്കിളിലും ഇടിച്ചു. സൈക്കിൾ യാത്രക്കാരന് നിസ്സാര പരിക്കേറ്റു.

അപകടം നടന്ന ഉടനെ പരിസരവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow