ഹോര്‍മുസ് പ്രതിസന്ധി ചൈനയ്ക്ക് തിരിച്ചടിയാകുന്നു: കയറ്റുമതിയില്‍ വന്‍ ഇടിവ്

Apr 14, 2026 - 13:55
Apr 14, 2026 - 13:55
 0
ഹോര്‍മുസ് പ്രതിസന്ധി ചൈനയ്ക്ക് തിരിച്ചടിയാകുന്നു: കയറ്റുമതിയില്‍ വന്‍ ഇടിവ്

ബീജിംഗ്: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ചൈനീസ് സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മാർച്ചിലെ കണക്കുകൾ പ്രകാരം ചൈനയുടെ കയറ്റുമതി വളർച്ച കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളർ കണക്കിൽ വെറും 2.5% വളർച്ച മാത്രമാണ് രാജ്യം രേഖപ്പെടുത്തിയത്. ഇത് സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 8.6% എന്ന വളർച്ചാ നിരക്കിനേക്കാൾ വളരെ പിന്നിലാണ്.

ചൈനയുടെ സാമ്പത്തിക അടിത്തറയായ കയറ്റുമതി മേഖലയിൽ ലാഭവിഹിതം (Trade Surplus) 3% കുറഞ്ഞ് 264.3 ബില്യൺ ഡോളറിലെത്തി.ചൈനയുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 26.5% എന്ന വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

യുദ്ധപശ്ചാത്തലത്തിൽ മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാരത്തിലും വലിയ കുറവുണ്ടായി. 

വ്യവസായ മേഖലയിലെ മാന്ദ്യം പ്രതിഫലിപ്പിച്ചുകൊണ്ട് ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 2.8 ശതമാനവും പ്രകൃതിവാതക ഇറക്കുമതി 10.6 ശതമാനവും കുറഞ്ഞു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രകൃതിവാതക ഇറക്കുമതിയാണിത്. 

ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയെ തകർച്ചയിലേക്ക് നയിച്ച എവർഗ്രാൻഡ് കമ്പനിയുടെ പാപ്പരത്തവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. 300 ബില്യൺ ഡോളറിന്റെ ബാധ്യതയുമായി 2021-ൽ തകർന്ന കമ്പനിയുടെ സ്ഥാപകൻ ഹ്യൂ ക യാൻ, നിക്ഷേപ സമാഹരണത്തിലെ തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച കുറ്റങ്ങൾ കോടതിയിൽ ഏറ്റുപറഞ്ഞതായാണ് റിപ്പോർട്ടുകൾ. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് എവർഗ്രാൻഡിന്റെ വീഴ്ച ഏൽപ്പിച്ച ആഘാതം ഇന്നും തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow