സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; ചരിത്രത്തിലാദ്യമായി പീക്ക് ഡിമാന്‍ഡ് 5,900 മെഗാവാട്ട് കടന്നു
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടയിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 112.16 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
ഇന്നലെ വൈകുന്നേരത്തെ പീക്ക് സമയത്തെ (Peak Hour) വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയി ഉയർന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയർന്ന നിലയിലെത്തുന്നത്.
വേനൽ ചൂട് സഹിക്കവയ്യാതെ ഫാനുകൾക്കും കൂളറുകൾക്കും പുറമെ എസി ഉപയോഗം വ്യാപകമായതാണ് ഉപഭോഗം കുതിച്ചുയരാൻ കാരണമായത്.
വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിടുകയാണെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വിതരണം സുഗമമാക്കുന്നതിൽ പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പീക്ക് സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
What's Your Reaction?