കൊച്ചി പാർക്ക് അപകടം: ലൈസൻസില്ലാത്ത പ്രവർത്തനം; ഗുരുതര വീഴ്ചയെന്ന് പോലീസ്

Apr 23, 2026 - 17:28
Apr 23, 2026 - 17:28
 0
കൊച്ചി പാർക്ക് അപകടം: ലൈസൻസില്ലാത്ത പ്രവർത്തനം; ഗുരുതര വീഴ്ചയെന്ന് പോലീസ്

കൊച്ചി കിഴക്കമ്പലത്തെ പാർക്കിൽ അഞ്ചു വയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിച്ച സംഭവത്തിൽ പാർക്കിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയും നിയമലംഘനവും നടന്നതായി വ്യക്തമായി. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് 18 ഏക്കറോളം വരുന്ന ലയൺസ് ജംഗിൾ പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചായത്തും പൊലീസും പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി. പണം ഈടാക്കി സന്ദർശകരെ പ്രവേശിപ്പിച്ചിരുന്ന ഈ പാർക്കിന്റെ പ്രവർത്തനത്തിൽ പഞ്ചായത്ത് അധികൃതർക്കും പോലീസിനും ഉണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രീ-സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് ആദം അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം പാർക്ക് സന്ദർശിക്കവേയാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് സവാരിക്കായി നിർമ്മാണം നടന്നുകൊണ്ടിരുന്ന സുരക്ഷിതമല്ലാത്ത വെള്ളച്ചാലിലാണ് കുട്ടി വീണത്. ഉച്ചഭക്ഷണ സമയത്ത് കുട്ടിയെ ശ്രദ്ധിക്കുന്നതിൽ അധ്യാപകർക്ക് വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്. പാർക്കിന് ലൈസൻസ് ആവശ്യമില്ലെന്ന പഞ്ചായത്തിന്റെ മുൻപത്തെ നിലപാട് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പണം ഈടാക്കി ടിക്കറ്റ് നൽകി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന വിവരം അധികൃതർ അറിഞ്ഞില്ലെന്ന വാദം തള്ളിക്കൊണ്ടാണ് പോലീസ് ഇപ്പോൾ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow